പാർട്ടിക്കാർക്ക് സംവരണം; ഗവർണറുടെ വിമർശനത്തിൽ കെ സുധാകരൻ

By News Desk, Malabar News
K Sudhakaran
Ajwa Travels

ന്യൂഡെൽഹി: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്‌തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സുധാകരൻ ചോദിച്ചു.

നിയമനത്തിന് കഴിവല്ല രാഷ്‌ട്രീയമാണ് മാനദണ്ഡമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തുവെന്നും സുധാകരൻ വിമർശിച്ചു.

അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ ഇത്തരമൊരു കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന് പുറമേ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഉമ്മൻ‌ചാണ്ടി ചൂണ്ടിക്കാട്ടി.

Also Read: പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE