സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല

ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്.

By Trainee Reporter, Malabar News
KeralaGovernor_Pinarayi_vijayan
Ajwa Travels

തിരുവനന്തപുരം: ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഏഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതിൽ ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തില്ല.

ഇതോടെ സർവകലാശാലകളുടെ നിയന്ത്രണത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള സർക്കാറിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് രാഷ്‌ട്രപതിയുടെ തീരുമാനം. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നീ ബില്ലുകൾക്കാണ് രാഷ്‌ട്രപതി അനുമതി നിഷേധിച്ചത്.

ഈ മൂന്ന് ബില്ലുകളും രാഷ്‌ട്രപതി തിരിച്ചയച്ചു. അവശേഷിക്കുന്ന മൂന്ന് ബില്ലുകളും രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്. അതേസമയം, ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാനുള്ള അധികാരം രാഷ്‌ട്രപതിക്ക് ഉണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. രാഷ്‌ട്രപതി തടഞ്ഞ ബില്ലുകൾ നടപ്പാകില്ലെന്നും ബില്ലുകൾക്ക് അംഗീകാരം നൽകാത്ത രാഷ്‌ട്രപതിയുടെ നടപടി ഇവ റദ്ദാക്കുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം.

ലോകായുക്‌ത ബില്ലിനൊപ്പം സർവകലാശാല നിയമഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമഭേദഗതി ബിൽ, സേർച്ച് കമ്മിറ്റി എക്‌സ്‌പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്‌ട്രപതിയുടെ പരിഗണനക്ക് ഗവർണർ അയച്ചത്. നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ല്  ഏറെനാൾ ഒപ്പിടാതെ വെച്ചിരുന്നു.

പിന്നീട് ഈ ബില്ലിൽ ഒപ്പിട്ട ശേഷമായിരുന്നു മറ്റു ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചത്. ഗവർണർമാർക്ക് ബില്ലുകൾ പാസാക്കുന്നതിൽ നിയമസഭയെ മറികടക്കാനാവില്ലെന്ന നിർണായക നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ഗവർണറുടെ നീക്കം.

Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE