Wed, Apr 8, 2026
21.9 C
Dubai

നികുതി വെട്ടിപ്പ്; സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: പറവ ഫിലിംസ് ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട...

നവീൻ ബാബുവിന്റെ മരണം; കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മീഷണർ ടികെ രത്‌നകുമാർ, ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി...

ഒടുവിൽ ആശ്വാസം; വനത്തിനുള്ളിൽ കാണാതായ മൂന്ന് സ്‌ത്രീകളെയും കണ്ടെത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വനത്തിനുള്ളിൽ കാണാതായ മൂന്ന് സ്‌ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്‌റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്....

ഭരണഘടനയെ അവഹേളിച്ച് പ്രസംഗം; സജി ചെറിയാനെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തിയെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ഉത്തരവിറക്കി. കേസിൽ തുടരന്വേഷണം നടത്തണമെന്ന്...

ജ്വല്ലറി ഉടമകളെ ആക്രമിച്ച് പണം തട്ടി; പ്രതികളിൽ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറും

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്‌റ്റിലായ 13 പ്രതികളിൽ വാഹനാപകടത്തിൽ മരിച്ച പ്രശസ്‌ത വയലിനിസ്‌റ്റ്...

വിദ്യാർഥികളുടെ മനസിനെ സ്‌കൂൾ അധികൃതർ മുറിവേൽപ്പിക്കരുത്; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന ബോഡി ഷെയ്‌മിങ് പോലുള്ള പ്രവർത്തനങ്ങൾ ക്ളാസ് മുറികളിൽ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്‌ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ...

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല; പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ: നവജാത ശിശുവിന്റെ ഗുരുതര വൈകല്യം ഡോക്‌ടർമാർ നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് വീണാ ജോർജ്...

‘ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി, പലിശ സഹിതം തിരിച്ചുപിടിക്കും’

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉദ്യോഗസ്‌ഥരിൽ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ്...
- Advertisement -