നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല; പ്രത്യേക സംഘം അന്വേഷിക്കും

അന്വേഷണങ്ങളിൽ വീഴ്‌ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

By Senior Reporter, Malabar News
Veena George
Ajwa Travels

ആലപ്പുഴ: നവജാത ശിശുവിന്റെ ഗുരുതര വൈകല്യം ഡോക്‌ടർമാർ നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെ കുറിച്ചും അന്വേഷണം നടത്തും. അന്വേഷണങ്ങളിൽ വീഴ്‌ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിലെ ഡോക്‌ടർമാർക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

ഗുരുതര വൈകല്യങ്ങളാണ് കുട്ടിക്ക് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്‌ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്‌ഥയാണ്‌. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിലൊന്നിലും ഡോക്‌ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് നവജാത ശിശുവിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Most Read| വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE