ഭാരതപ്പുഴ-ബിയ്യം കായല്‍ ലിങ്ക് കനാല്‍: യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകളായുള്ള സ്വപ്‍നം
പൊന്നാനി: മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലേയും പതിമൂന്ന് പഞ്ചായത്തുകളിലേയും കോൾ നിലങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജനം.
രണ്ടാഴ്‌ച മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തികളുടെ...
ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം; നവംബർ 25ന് ടാറ്റ സിയാറ എത്തും
ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം സൃഷ്‌ടിക്കാൻ ടാറ്റ. ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, നവംബർ 25ന്...
ക്ഷേമ പെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു; വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്‌ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്‌ഥാന സർക്കാർ ജീവനക്കാർ,...
പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കും; പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിച്ച് റിപ്പോർട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോർട് ലഭിക്കുന്നതുവരെ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നും...
ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
പാലക്കാട്: കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55)യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
കൊലപാതക സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു....
ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്
മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്‌ഥാനം സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറിയും മൂന്നാം മൽസരത്തിൽ അപരാജിത സെഞ്ചുറിയും നേടിയാണ്...
‘പാക്കിസ്‌ഥാനിലെ അശാന്തിക്ക് പിന്നിൽ ഇന്ത്യ; 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കും’
ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്ത്. പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു.
പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ...









































