Tue, Mar 24, 2026
25.9 C
Dubai

ആന്റി എയര്‍ക്രാഫ്‌റ്റ്‌ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

സോള്‍: ഉത്തര കൊറിയയുടെ ആന്റി എയര്‍ക്രാഫ്‌റ്റ്‌ മിസൈല്‍ പരീക്ഷണം വിജയകരം. ഒരാഴ്‌ചക്കിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയുമായുള്ള അനുരഞ്‌ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പരീക്ഷണം. കഴിഞ്ഞ ദിവസം ഹൈപര്‍സോണിക്...

അഫ്ഗാനില്‍ സ്‍ത്രീകളുടെ പ്രതിഷേധം; വെടിവെപ്പ് നടത്തി താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ സ്‍ത്രീകൾ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് താലിബാൻ. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത്...

ഇക്വഡോര്‍ ജയിലില്‍ കലാപം; നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്

ഗായാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇതില്‍ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. 52 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌....

‘അഫ്‌ഗാനിൽ അല്‍ഖ്വയ്‌ദ കരുത്ത് നേടും; പൂർണ സൈനിക പിൻമാറ്റം പാടില്ലായിരുന്നു’

വാഷിംഗ്‌ടൺ: താലിബാൻ പിന്തുണയോടെ അഫ്‌ഗാനിസ്‌ഥാനിൽ അല്‍ഖ്വയ്‌ദ അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്‌ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്‌ദ അമേരിക്കക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ്‌ ചെയർമാൻ മാർക്...

ചൈനയില്‍ മണ്ണിടിച്ചില്‍; ഏഴു മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബെയ്ജിങ്: ചൈനയിലുണ്ടായ ശക്‌തമായ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ടിയാന്‍ക്വന്‍ കൗണ്ടിയിൽ ഞായറാഴ്‌ച പുലര്‍ച്ചെ ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. 17 പേരെയാണ് മണ്ണിടിച്ചിലിൽ കാണാതായത്. തുടര്‍ന്ന് നടത്തിയ...

അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരോട് ഷേവിങ്, താടി വെട്ടൽ സേവനങ്ങൾ അവസാനിപ്പിക്കാൻ താലിബാന്റെ ഉത്തരവ്. താടി വെട്ടുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് താലിബാൻ നടപടി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന...

സ്വിറ്റ്സർലാൻഡിൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കി

ജനീവ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലാൻഡ്. ഇതിനായുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലാൻഡില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാവുകയായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ...

ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്

പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ്...
- Advertisement -