അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ

By Desk Reporter, Malabar News
Taliban urge barbers to end shaving work
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരോട് ഷേവിങ്, താടി വെട്ടൽ സേവനങ്ങൾ അവസാനിപ്പിക്കാൻ താലിബാന്റെ ഉത്തരവ്. താടി വെട്ടുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് താലിബാൻ നടപടി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും താലിബാൻ നൽകിയതായി ബിബിസി റിപ്പോർട് ചെയ്‌തു.

ഹെൽമണ്ടിലെ ബാർബർമാർക്ക് ഇത് സംബന്ധിച്ച് താലിബാൻ നോട്ടീസ് നൽകി. ഇതിനെതിരെ പരാതിപ്പെടാൻ പോലും ആർക്കും അവകാശമില്ല. അതേസമയം, കാബൂളിലെ നിരവധി ബാർബർമാരും താലിബാനിൽ നിന്ന് സമാനമായ നിർദ്ദേശങ്ങൾ ലഭിച്ചതായി പറഞ്ഞു.

ഷേവിംഗ് സേവനങ്ങൾ നിർത്തണമെന്ന് താലിബാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും തങ്ങളെ പിടികൂടാൻ രഹസ്യമായി ആളുകളെ അയക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ബാർബർമാർ പറഞ്ഞു. താലിബാൻ സർക്കാരിൽ നിന്നുള്ള ഒരാൾ തന്നെ വിളിച്ച് “അമേരിക്കൻ ശൈലികൾ പിന്തുടരുന്നത് നിർത്താൻ” ആവശ്യപ്പെട്ടതായി കാബൂളിലെ പ്രശസ്‌തമായ സലൂൺ ഉടമയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട് ചെയ്‌തു.

Most Read:  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം; സംസ്‌ഥാന സർക്കാർ ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE