കനത്ത നാശം വിതയ്‌ക്കും; ചാവേർ ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയ
സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ഉത്തര കൊറിയ. ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ് ഉൻ. സ്‌ഫോടക വസ്‌തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ്...
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ
വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക്...
ട്രംപിന്റെ ക്യാബിനറ്റിലേക്ക് മസ്‌കും വിവേക് രാമസ്വാമിയും; പുതിയ ‘നൈപുണ്യ’ വകുപ്പ് ചുമതല
വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല,...
‘യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുത്’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്
വാഷിങ്ടൻ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ട്രംപ് പുട്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഫ്‌ളോറിഡയിൽ നിന്ന്...
ക്യൂബയെ വിറപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; നിരവധിപ്പേർക്ക് പരിക്ക്, വീടുകൾ തകർന്നു
ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ...
പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
ചാവേർ സ്‌ഫോടനമാണെന്നാണ്...
യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ
വാഷിങ്ടൻ: യുഎസ് സമ്മർദ്ദത്തിന് പിന്നാലെ നയം മാറ്റവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് വിവരം. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം പത്ത് ദിവസം മുമ്പാണ് അഭ്യർഥന...
യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...








































