സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...
പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം
പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...
തിരക്കുകൾ കൂടി, ഒപ്പം രോഗ വ്യാപനവും; ബാലുശ്ശേരി പഞ്ചായത്ത് അടച്ചു
കോഴിക്കോട്: കോവിഡ് ജാഗ്രത കൈവിട്ടതോടെ ബാലുശ്ശേരി പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് മുതൽ ബാലുശ്ശേരി പഞ്ചായത്ത് മുഴുവനായി അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...
പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു
കോഴിക്കോട്: കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി...
ആളുമാറി മർദ്ദിച്ചു, പോലീസിനെതിരെ ആരോപണവുമായി യുവാവ്
കാസർഗോഡ്: ആളുമാറി മർദ്ദിച്ചെന്ന ആരോപണവുമായി പോലീസിനെതിരെ യുവാവ് രംഗത്ത്. പാക്കം ചെർക്കറപ്പാറയിലെ ഹസന മൻസിൽ ബാദുഷ ആണ് പോലീസിനെതിരെ ആരോപണവുമായി എത്തിയത്. വിദ്യാനഗർ പോലീസ് വീട്ടിലെത്തി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി മർദ്ദിച്ചുവെന്നാണ് ഇയാളുടെ...
വ്യാപാര ആവശ്യം; കെഎസ്ആർടിസി സമുച്ചയം ഓഗസ്‌റ്റ് 26ന് തുറക്കും
കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി ഓഗസ്‌റ്റ് 26ന് തുറന്ന് കൊടുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 26ന് ധാരണാ പാത്രത്തിൽ ഒപ്പുവച്ചായിരിക്കും സമുച്ചയം വ്യാപാരികൾക്കായി...
രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു
വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ...
കുമ്പളയിൽ ലോക്ക്ഡൗണിന് എതിരെ വസ്‌ത്രം, ഫാൻസി വ്യാപാരികളുടെ പ്രതിഷേധം
കാസർഗോഡ്: കുമ്പളയിൽ ലോക്ക്ഡൗണിനെതിരെ വസ്‌ത്രം, ഫാൻസി വ്യാപാരികളുടെ പ്രതിഷേധം. കുമ്പള ടൗണിൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. ഇത് അവഗണിച്ച് ഇന്നലെ സ്‌ഥാപനങ്ങൾ തുറന്ന് പ്രവൃത്തിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. തുടർന്ന് കുമ്പള ഇൻസ്‌പെക്‌ടർ,...








































