കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....
റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു
കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ...
എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്‌ടപ്പെട്ടു- അന്വേഷണം
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഈ മാസം ഏഴ് മുതൽ
കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ദേശീയപാത 766ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ താമരശേരി ചുരത്തിൽ 6,7,8 വളവുകളിലെ കുഴികൾ അടക്കുന്നതിനും 2,4...
ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി
കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...
രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ് തോറ്റ ഡോക്‌ടറെന്ന് ആരോപണം
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്.
സെപ്‌തംബർ 27ന് മരിച്ച...
കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ
കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...
വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...









































