കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളേജ് വിദ്യാർഥിയാണ്.
പാലത്തിൽ വെച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഫയർ സ്‌റ്റേഷൻ ഓഫീസർ സികെ മുരളീധരന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും മൽസ്യ തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!