കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. വ്യാഴാഴ്‌ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോൾ സ്‌റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് വ്യഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ടെടുക്കുകയായിരുന്നു. എസ്‌കോർട്ട് വാഹനത്തിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെയും കേസെടുത്തു.
ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വെച്ചും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം നടന്നത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. കുറുകെ ചാടിയ സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!