കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.
കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ നിന്നാണ് യുവതി വീണത്. അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. അമ്മ: ഗിരിജ. സഹോദരി: ലിൻസി.
Most Read| കേരളത്തിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്