കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി
പാലക്കാട്: മലവെള്ളപ്പാച്ചിലിൽ അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകി പോയി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇതോടെ താഴെ മുള്ളി, മേലെ...
മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്
പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...
പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന്...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; സംഘത്തിലെ പ്രധാനി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് അബ്‌ദുൽ ഹക്കീം (38) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന...
കൽപ്പാത്തി രഥോൽസവം; മുന്നൊരുക്കങ്ങൾ തുടങ്ങി
പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം...
ഒറ്റപ്പാലം റേഞ്ച് പരിധിയിൽ കൊന്നത് 123 കാട്ടുപന്നികളെ; കർഷകർക്ക് ആശ്വാസം
പാലക്കാട്: ഒറ്റപ്പാലം റേഞ്ച് പരിധിയിൽ ഇതുവരെ കൊന്നത് 123 കാട്ടുപന്നികളെ. രണ്ടു മാസത്തിനിടയ്‌ക്കാണ് ഒറ്റപ്പാലം വനംവകുപ്പ് ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. ഇതോടെ മേഖലയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. തിരുവാഴിയോട്, കുളപ്പുള്ളി, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലാണ്...
ചപ്പക്കാട് യുവാക്കളുടെ തിരോധാനം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ...
വാരണി പുഴ പാലം അടുത്തമാസം തുറന്നുകൊടുക്കും
പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും...









































