പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ ഡാമിലെ ജലനിരപ്പ് 202.01 മീറ്ററായി ഉയർന്നിട്ടുണ്ട്. 202.30 മീറ്റർ എത്തിയാൽ മൂന്നാം ഘട്ട മുന്നറിയിപ്പ്(റെഡ് അലർട്ട്) നൽകും. 202.40 മീറ്റർ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയും ചെയ്യും.
വാളയാർ–കഞ്ചിക്കോട് മല നിരകളിലും കോയമ്പത്തൂർ ജില്ല ഉൾപ്പടുന്ന ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും ശക്‌തമായ മഴ തുടരുന്നതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്. അതേസമയം നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, നീരൊഴുക്ക് വീണ്ടും വർധിച്ച് ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഷട്ടറുകൾ തുറക്കൂ എന്നും അധികൃതർ വ്യക്‌തമാക്കി.
Read also: മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി