പാലക്കാട്: മലവെള്ളപ്പാച്ചിലിൽ അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകി പോയി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. സ്‌കൂൾ കുട്ടികൾ, പാൽ വണ്ടി, ഓഫിസ് ജീവനക്കാർ ഉൾപ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നിൽക്കുകയാണ്.
താവളം മുതൽ മുള്ളി വരെയുള്ള റോഡ് നിർമാണം പുരോഗമിക്കുകയാണ്. നിർമാണത്തിനായി ഉപയോഗിച്ച ഓവ് പൈപ്പിന് ഗുണനിലവാരമില്ലെന്നും ഇക്കാരണത്താലാണ് റോഡ് തകർന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. നിർമാണ സമയത്ത് തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എന്നും പ്രദേശവാസികൾ വ്യക്‌തമാക്കി.
Read also: സമരം കടുപ്പിക്കുന്നു; സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്