ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ...
വീണ്ടും കരുതൽ തടങ്കൽ; യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ ആറ് മണിക്ക്...
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ഡോക്‌ടർമാർക്ക് എതിരെ കേസ്
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ നിയമനടപടി. സംഭവത്തിൽ ആശുപത്രിയിലെ രണ്ടു ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. ഡോ. കൃഷ്‌ണനുണ്ണി,...
ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി
പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...
തത്തേങ്ങലത്ത് വീണ്ടും പുലി? ബത്തേരി ആയിരംകൊല്ലിയിൽ റോഡ് ഉപരോധം
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയെന്ന് സൂചന. ചുളിഞ്ചോട് മേലാറ്റിങ്കര മണികണ്‌ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത് ഇതിനു മുൻപും പുലിയെയും കുട്ടികളെയും...
മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, 7.15 ഓടെ...
പിടി7 ഒടുവിൽ പിടിയിൽ; മയക്കുവെടി വെച്ചു
പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7നെ ഒടുവിൽ മയക്കുവെടി വെച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്‌റ്റുകളായ ജിഷ്‌ണു, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വെച്ചത്....
ദൗത്യം തുടങ്ങി; പിടി7 നിരീക്ഷണ വലയത്തിൽ; ഇന്ന് തന്നെ മയക്കുവെടി വെച്ചേക്കും
പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7 എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ 6.15 ഓടെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള...









































