വേനൽ ചൂടിനൊപ്പം കാട്ടുതീയും; ചുട്ടുപൊള്ളി പാലക്കാട്

ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌, നെൻമാറ, പാലക്കാട്, മണ്ണാർക്കാട് വനം ഡിവിഷനുകളിലാണ് കൂടുതൽ കാട്ടുതീ ഉണ്ടായത്.

By Trainee Reporter, Malabar News
Wildfires accompany summer heat; high tempereture in Palakkad
Rep. Image
Ajwa Travels

പാലക്കാട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ജില്ലയിൽ അനുഭവപ്പെട്ടത്. ചൂടിനൊപ്പം കാട്ടുതീയും ജില്ലയിൽ പടരുകയാണ്. ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌,

നെൻമാറ, പാലക്കാട്, മണ്ണാർക്കാട് വനം ഡിവിഷനുകളിലാണ് കൂടുതൽ കാട്ടുതീ ഉണ്ടായത്. ഈ ഡിവിഷനുകൾക്ക് കീഴിലായി മുപ്പതോളം സ്‌ഥലങ്ങളിൽ ഇതുവരെ കാട്ടുതീ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതൽ നാശം ഉണ്ടായത്. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയിൽ 50 ഏക്കറിലധികം വനം കത്തിനശിച്ചു.

ജനവാസ മേഖലകളിലേക്ക് തീ പടരുമോ എന്നാണ് ഇപ്പൊൾ പേടി. വനവും വന്യജീവി സമ്പത്തും താരതമ്യേന കുറവായ പ്രദേശത്താണ് നിലവിൽ തീ പടർന്നിട്ടുള്ളത്. കൃത്യമായി ഫയർലൈനുകൾ ഉറപ്പാക്കി, ആഘാതം കുറയ്‌ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. അതേസമയം, അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല. സംസ്‌ഥാനത്ത്‌ കാട്ടുതീ പടരാൻ സാധ്യതയുള്ള ജില്ലകളിൽ മൂന്നാം സ്‌ഥാനത്താണ് നിലവിൽ പാലക്കാട് ജില്ല.

Most Read: ബ്രഹ്‌മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ വ്യോമസേന ഇന്നിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE