ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു

By Trainee Reporter, Malabar News
DYFI leader stabbed to death at Ottapalam
Representational Image
Ajwa Travels

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. പ്രതിയും ശ്രീജിത്തിന്റെ അയൽവാസിയുമായ പനയൂർ മിനിപ്പടി സ്വദേശി ജയദേവനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

സ്‌ഥിരം മദ്യപിച്ചു വരാറുള്ള ജയദേവൻ, കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി മാതാപിതാക്കളോട് കലഹിച്ചിരുന്നു. തുടർന്ന് ജയദേവനെ ശ്രീജിത്തും നാല് സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അരിശം പൂണ്ട ജയദേവൻ ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാനെത്തിയ നാല് സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Most Read: ആറ്റുകാൽ പൊങ്കാല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കും-പരിശോധനക്കായി പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE