മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

By Trainee Reporter, Malabar News
leopard-attack
മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തനിലയിൽ

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, 7.15 ഓടെ പുലി ചത്തു. മണിക്കൂറുകളോളം പുലി ഇരുമ്പ് വലയ്‌ക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ശബ്‌ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്‌ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ പുലി കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. അതേസമയം, പുലിയുടെ ജഡം മണ്ണാർക്കാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയാണ്. പോസ്‌റ്റുമോർട്ടം നടത്തിയ ശേഷമേ പുലി ചത്തതിന്റെ കാരണം വ്യക്‌തമാവുകയുള്ളൂ.

അതേസമയം, പുലി ചത്ത സംഭവത്തിൽ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസ്സഹരണം ഉണ്ടായെന്ന വിമർശനവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനംവകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്‌ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. ഇവിടെ ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Most Read: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE