വഖഫ് ബോർഡ് നിയമനം; കേരള മുസ്‌ലിം ജമാഅത്ത് സുതാര്യമായ ഏത് നടപടിയും സ്വാഗതം ചെയ്യും
മലപ്പുറം: കഴിവും യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ സുതാര്യവും നീതിപൂർവവുമായ രീതിയിൽ നിയമിക്കുന്നതിന് ആവശ്യമായ ഏതുനടപടിയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി.
വഖഫ് ബോർഡിന്റെ കാര്യക്ഷമത...
കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവർ അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെഎസ്ആർടിസി ബസ് സിഗ്‌നൽ...
16-കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 14 വയസുകാരന് എതിരെ കേസ്
കണ്ണൂർ: പോക്‌സോ കേസിൽ 14 വയസുകാരനെതിരെ കേസ്. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലാണ് 14 വയസുകാരനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്.
സ്‌ഥിരമായി വീട്ടിൽ...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം
മലപ്പുറം: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പെൺകുട്ടി. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല.
യുവതി കഴിഞ്ഞ...
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
പാലക്കാട്: ജില്ലയിലെ കൂറ്റനാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാഗലശേരി സ്വദേശി മാടപ്പാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (42) ആണ് മരിച്ചത്.
അപകടത്തിൽ ഇദ്ദേഹത്തിന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 1 മണിയോടെയാണ്...
സിഗ്‌നൽ തെറ്റിച്ചു; പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ(80) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ കണ്ണന്നൂർ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.
അപടകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ...
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്‌മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ...
കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിലെ കൽപ്പറ്റ നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. പ്രദേശത്തുള്ള മറ്റ് നായ്‌ക്കളെയും പൂച്ചകളെയും ഈ തെരുവ് നായ കടിച്ചിട്ടുള്ളതിനാൽ അവയ്‌ക്കും പേവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ...









































