പാലക്കാട്: ജില്ലയിലെ കൂറ്റനാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാഗലശേരി സ്വദേശി മാടപ്പാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (42) ആണ് മരിച്ചത്.
അപകടത്തിൽ ഇദ്ദേഹത്തിന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 1 മണിയോടെയാണ് അപകടം നടന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Most Read: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത