സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത

By Trainee Reporter, Malabar News
rain alert kerala today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖലയിലാണ് മഴ കനക്കുക. തെക്കൻ തമിഴ്‌നാടിന് മുകളിൽ സ്‌ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്‌ഥാനത്ത്‌ മഴ തുടരാൻ കാരണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മുതൽ ശനിയാഴ്‌ച വരെ സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്‌റ്റുകളും പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ ജില്ലാ അടിസ്‌ഥാനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മഴ തുടരുമെങ്കിലും കേരള-ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്കില്ല.

Most Read: കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE