പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ(80) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ കണ്ണന്നൂർ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.
അപടകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
Read also: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി