കണ്ണൂർ: പോക്സോ കേസിൽ 14 വയസുകാരനെതിരെ കേസ്. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലാണ് 14 വയസുകാരനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്.
സ്ഥിരമായി വീട്ടിൽ വന്നിരുന്ന 14 വയസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിൽസ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഭയം മൂലമാണ് പീഡന വിവരം പുറത്ത് പറയാതിരുന്നതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി.
Most Read: ‘ഡ്രൈവറെ പിരിച്ചു വിടണം’; തൃശൂർ നഗരസഭയിൽ കൗൺസിലർമാരുടെ സമരം