സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ
കോഴിക്കോട്: ജില്ലയിലെ ബീച്ച് റോഡിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. പൊതുസമ്മേളനം...
മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത; തിരച്ചിൽ ഊർജിതമാക്കി പോലീസ്
വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ...
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു
കണ്ണൂർ: പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
ഉത്തമൻ ഭാര്യ പ്രേമയെ...
കണ്ണൂരിലും പരക്കെ ആക്രമണം; കോൺഗ്രസ് മന്ദിരങ്ങൾ അടിച്ചു തകർത്തു
കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിലും...
വൃദ്ധ ദമ്പതികളുടെ കൊലപാതകം; സനലുമായി തെളിവെടുപ്പ് നടത്തി
പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളായ ചന്ദ്രനെയും, ദേവിയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സനലുമായി തെളിവെടുപ്പ് നടത്തി. ദമ്പതികളെ കൊലപ്പെടുത്തിയ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകമാണെന്നാണ് വ്യക്‌തമാക്കുന്നത്....
കീഴുപറമ്പ് ജലോൽസവം; നാല് തോണികൾ ചാലിയാറിൽ ഇറക്കി
മലപ്പുറം: കീഴുപറമ്പിൽ നടക്കുന്ന ഉത്തരമേഖലാ ജലോൽസത്തിന്റെ ഭാഗമായി നിർമിച്ച നാല് തോണികൾ ചാലിയാറിൽ ഇറക്കി. ഈ മാസം 16, 30 തീയതികളിലാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ...
സമരങ്ങൾക്ക് തണലായി പത്ത് വർഷം; ‘ഒപ്പുമരം’ ഇനി ഓർമകളിലേക്ക്
കാസർഗോഡ്: ജില്ലയിലെ ഒട്ടേറെ സമരങ്ങൾക്ക് വേദിയായ പുതിയ ബസ് സ്‌റ്റാൻഡിലെ 'ഒപ്പുമരം' ഇനി ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒപ്പുമരം വെട്ടിമാറ്റുന്നത്. വർഷങ്ങൾക്ക് മുൻപ് നട്ട കൊന്നമരം പിന്നീട് ഒപ്പുമരമായി മാറുകയായിരുന്നു.
പരമ്പരാഗത സമര...
മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....









































