കോട്ടയം: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പ്ളസ് ടു ഫലം പ്രഖ്യാപിച്ചു. 88.39ആണ് വിജയശതമാനം. 2024ൽ ഇത് 87.98 ശതമാനമായിരുന്നു. 99.60 ശതമാനത്തോടെ വിജയവാഡ മേഖലയാണ് മുന്നിൽ. 99.32% നേടിയ തിരുവനന്തപുരം മേഖലയാണ് രണ്ടാമത്. 79.53 വിജയശതമാനം മാത്രമുള്ള യുപിയിലെ പ്രയാഗ്‌രാജ് ആണ് പിന്നിൽ.
ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് ഈവർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ 24.12 ലക്ഷം വിദ്യാർഥികൾ പത്താം ക്ളാസിലും 17.88 ലക്ഷം പേർ 12ആം ക്‌ളാസിലും പരീക്ഷയെഴുതി. 2025 ഫെബ്രുവരി 15നും ഏപ്രിൽ നാലിനും ഇടയിലായിരുന്നു പരീക്ഷകൾ. പത്താം ക്ളാസ് പരീക്ഷകൾ മാർച്ച് 18നും 12ആം ക്ളാസ് പരീക്ഷകൾ ഏപ്രിൽ നാലിനും സമാപിച്ചു.
ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!