ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും.
വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ് ഇത്. 40,000 കോടി രൂപയോളം വരുന്ന നിയമ വ്യവഹാരങ്ങളാണ് കമ്പനികളുമായി സർക്കാരിനുള്ളത്. ഇതാണ് പിൻവലിക്കാൻ ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ മൂന്നാഴ്ച സമയം തേടിയിട്ടുണ്ട്.
സെപ്റ്റംബർ 15ന് ടെലികോം കമ്പനികളെ സഹായിക്കാനായി കേന്ദ്രം പ്രത്യേക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടികൾ സർക്കാർ പരിഗണിക്കുന്നത്.
Read Also: ‘ഹം ദോ ഹമാരെ ദോ’; രാജ്കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്








































