‘ഹം ദോ ഹമാരെ ദോ’; രാജ്‌കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

By Staff Reporter, Malabar News
rajkumar-rao-new-movie-teaser
Ajwa Travels

ബോളിവുഡിലെ പുതുതലമുറ നടൻമാരിലെ കഴിവുറ്റ പ്രതിഭ രാജ്‌കുമാർ റാവുവും, കൃതി സനോണും മുഖ്യവേഷത്തിൽ എത്തുന്ന ‘ഹം ദോ ഹമാരെ ദോ‘യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ബുധനാഴ്‌ച രാവിലെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. അഭിഷേക് ജെയിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് പ്രശാന്ത് ഝായാണ്.

സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സച്ചിൻ ജിഗറാണ്. ഒടിടി പ്ളാറ്റ്‌ഫോമായ ഡിസ്‍നി പ്ളസ് ഹോട്‍സ്‌റ്റാറിലൂടെ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്‍കുമാറിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. പരേഷ് റാവല്‍, രത്‌ന പതാക് ഷാ, അപര്‍ശക്‌തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു.

Read Also: കോമൺവെൽത്ത്; ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE