പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി

By Staff Reporter, Malabar News
Vijay-Sethupathi-donates-one-crore

ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കി തമിഴ് സൂപ്പർതാരം വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ളോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് ഈ തുക വിജയ് സേതുപതി സംഭാവന നല്‍കിയത്. പരസ്യങ്ങളിൽ അഭിനയിച്ചതിന്റെ ഭാഗമായി ലഭിച്ച തുകയാണ് മക്കൾ സെൽവൻ എന്ന് ആരാധകർ വിളിക്കുന്ന വിജയ് സേതുപതി സംഭാവനായി നൽകാൻ തീരുമാനിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍കെ സെല്‍വമണി ഒരു അഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് കുറച്ച് പരസ്യങ്ങളില്‍ അഭിനയിക്കാൻ തുടങ്ങിയത്. അതില്‍ നിന്ന് കിട്ടുന്ന തുക ഈ പദ്ധതിക്കായി നല്‍കാമെന്ന് തീരുമാനിക്കുക ആയിരുന്നു; വിജയ് സേതുപതി പറഞ്ഞു.

Read Also: ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE