ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ

By News Desk, Malabar News
NCB_2020-Nov-21
Ajwa Travels

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്‌റ്റിലായ ശ്രേയസ് നായരെ എൻസിബി കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം പതിനൊന്ന് വരെയാണ് ശ്രേയസ് നായരെ കസ്‌റ്റഡിയിൽ വിട്ടത്. കസ്‌റ്റഡിയിലുള്ള ആര്യൻ ഖാനെ ശ്രേയസ് നായർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.

ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ മയക്കു മരുന്നുമായി ബന്ധപ്പെട്ട പണം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇഡിയുടെ സഹായം തേടി. കോർഡേലിയയിൽ നിന്ന് വീണ്ടും മയക്കുമരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ കപ്പൽ ഉടമയെ വീണ്ടും ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.

അതേസമയം അർബാസ് മെർച്ചന്റ് ബോളിവുഡിലെ ലഹരി ഇടപാടുകളുമായി നിർണായക ബന്ധമുണ്ടെന്നാണ് എൻസിബിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ അർബാസിനെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി തെളിവെടുപ്പ് തുടരുകയാണ്.

Also Read: കടം വാങ്ങിയ തുക തിരികെ നൽകിയില്ല, യുവാവിനെ വെട്ടിക്കൊന്നു; 5 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE