ന്യൂഡെൽഹി: ആൻഡമാൻ നിക്കോബാർ തീരത്തും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും ഞായറാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 27, 28 തീയതികളിലാണ് ശക്‌തമായ കാറ്റ് ഉണ്ടാകാൻ സാധ്യത. ഈ ദിവസങ്ങളിൽ 40-50 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അതിന് പിന്നാലെ മാർച്ച് ഒന്നാം തീയതിയോടെ തെക്ക്-പടിഞ്ഞാറൻ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാറ്റിന് സാധ്യതയുള്ള ദിവസങ്ങളിലും, പ്രദേശങ്ങളിലും മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
Read also: ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു