ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

By Team Member, Malabar News
Two Terrorist Were Killed By Soldiers In Jammu Kashmir
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഷോപിയാനിലെ അംഷിപ്പോറ മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ജമ്മു കശ്‌മീർ പോലീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ള സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവർ ആരൊക്കെ ആണെന്നോ ഇവർ പ്രവർത്തിക്കുന്ന സംഘടന ഏതാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്‌തമാക്കി.

അംഷിപ്പോറ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന ഇവിടെ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതും, 2 ഭീകരർ കൊല്ലപ്പെട്ടതും.

Read also: സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE