സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം

By Team Member, Malabar News
10 Districts Have Woman Collectors In Kerala Now
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്‌ടർമാരുടെ എണ്ണത്തിൽ ചരിത്ര മുന്നേറ്റം. നിലവിൽ വനിതാ കളക്‌ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം സംസ്‌ഥാനത്ത് 10 ആയി ഉയർന്നു. നേരത്തെ 9 ജില്ലകളിലാണ് വനിതാ കളക്‌ടർമാർ ഭരിച്ചിരുന്നത്. ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്‌ടർ ആയി ഡോക്‌ടർ രേണു രാജിനെ നിയമിച്ചതോടെയാണ് കേരളത്തിലെ 14 ജില്ലകളിലെ 10 ജില്ലകളുടെ തലപ്പത്തും വനിതകൾ എത്തിയത്.

തിരുവനന്തപുരം- നവ്‌ജ്യോത് ഖോസ, കൊ​ല്ലം- അ​ഫ്സാ​ന പ​ർ​വീ​ൻ, പത്തനംതിട്ട- ഡോ. ​ദി​വ്യ എസ് അ​യ്യ​ർ, ആലപ്പുഴ- ഡോ. രേ​ണു​രാ​ജ്, കോട്ടയം- ഡോ പി​കെ ജ​യ​ശ്രീ, ഇടുക്കി- ഷീ​ബ ജോ​ർ​ജ്, തൃശൂർ- ഹ​രി​ത വി ​കു​മാ​ർ, പാലക്കാട്- മൃൺമയി ജോ​ഷി, വയ​നാ​ട്- എം ഗീ​ത, കാസർഗോഡ്- ഭണ്ഡാരി സ്വാഗത് ര​ൺ​വീ​ർ​ച​ന്ദ് എന്നിവരാണ് 10 ജില്ലകളിലെയും വനിതാ കളക്‌ടർമാർ.

നിലവിൽ സംസ്‌ഥാനത്തെ ബാക്കിയുള്ള 4 ജില്ലകളിൽ മാത്രമാണ് പുരുഷ കളക്‌ടർമാർ ഉള്ളത്. എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് നിലവിൽ പുരുഷ ഐഎഎസ് ഓഫിസർമാർ ഭരണം നടത്തുന്നത്. കൂടാതെ റവന്യു ദിനാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത 3 മികച്ച കളക്‌ടർമാരിൽ 2 പേരും വനിതകൾ ആയിരുന്നു. ന​വ്ജ്യോ​ത് ഖോ​സ, മൃൺ​മ​യി ജോഷി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് മികച്ച കളക്‌ടർമാർ.

Read also: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE