മുംബൈ: മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്.
‘കഴിഞ്ഞ 60 വര്‍ഷമായി കറാച്ചി ബേക്കറി ഇവിടെയുണ്ട്. അവര്‍ക്ക് പാകിസ്‌ഥാനുമായി യാതൊരു ബന്ധവുമില്ല. അതിന്റെ പേരില്‍ ബേക്കറിക്ക് നേരെ നടത്തുന്ന വിവാദങ്ങള്‍ അര്‍ഥമില്ലാത്തതാണ്. പേര് മാറ്റാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല’, റാവത്ത് ട്വീറ്റ് ചെയ്‌തു.
നേരത്തെ കടയുടെ പുറത്തുള്ള ബോര്‍ഡിലെ കറാച്ചി എന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേനാ നേതാവ് നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ‘നമ്മള്‍ വെറുക്കുന്ന പേരാണ് കറാച്ചി. പാക്കിസ്‌ഥാനിലെ തീവ്രവാദികളുടെ സ്‌ഥലമാണ് കറാച്ചി. അതിനാല്‍ ആ പേര് നിങ്ങള്‍ മാറ്റണം’ എന്നായിരുന്നു ആവശ്യം.
സംഭവത്തിന് ശേഷം താന്‍ വക്കീലിനെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കടയുടെ പേര് ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും കടയുടമ പറഞ്ഞു. കടയില്‍ ചെന്ന് പേര് മാറ്റാന്‍ പറയുന്നതിന്റെ വീഡിയോ നിതിന്‍ നന്ദ്‌ഗോന്‍ക്കാര്‍ തന്നെയാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. പേര് മാറ്റാന്‍ സമയം തരാമെന്നും അതിനുള്ളില്‍ മാറ്റണമെന്നും നേതാവ് പറയുന്നുണ്ട്.
Read also: ‘കോവിഡ് പോരാളികളുടെ മക്കള്‍’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണവുമായി കേന്ദ്രം