‘കോവിഡ് പോരാളികളുടെ മക്കള്‍’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണവുമായി കേന്ദ്രം

By News Desk, Malabar News
MalabarNews_harsh vardhan
Ajwa Travels

ന്യൂഡെല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്‍ഷവര്‍ധന്‍. 2020 – 21 അധ്യയന വര്‍ഷത്തില്‍ രണ്ട് കോഴ്സുകളിലേക്കും കേന്ദ്ര പൂളില്‍ നിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ ആശ്രിതര്‍’ എന്ന പേരില്‍ പുതിയ വിഭാഗം ഉണ്ടാകുമെന്ന് വ്യാഴാഴ്‌ച കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തു.

കോവിഡ് രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകള്‍ മാറ്റിവെക്കുക. പുതിയ വിഭാഗത്തിനു വേണ്ടി കേന്ദ്ര പൂളില്‍ നിന്നുള്ള അഞ്ച് സീറ്റുകള്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്‌ഥാനമോ, കേന്ദ്ര ഭരണ പ്രദേശമോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്‌ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയാവും യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.

Also Read: കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്‌ത ആരോഗ്യ പ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വോളന്റിയര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയോ, കരാര്‍ അടിസ്‌ഥാനത്തില്‍ ഉള്ളതോ, ദിവസ വേതനത്തില്‍ ജോലിചെയ്യുന്നതോ, താത്കാലിക അടിസ്‌ഥാനത്തിലോ ഉള്ള സംസ്‌ഥാന- കേന്ദ്ര ആശുപത്രി ജീവനക്കാര്‍, സ്വയം ഭരണാധികാരമുള്ള ആശുപത്രി ജീവനക്കാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ എയിംസിലെയോ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച ജീവനക്കാര്‍ എന്നിവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍വചനത്തില്‍ ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE