കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

By News Desk, Malabar News
karipur plane crash
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്.

Malabar News: മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ

ഡെല്‍ഹിയില്‍ ചേര്‍ന്ന വ്യോമയാന മന്ത്രാലയം എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ കെ മുരളീധരന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. ആഗസ്‌റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്‌പ്ര‌സിന്റെ ദുബായ്- കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാന്‍ഡിംഗ് ചെയ്‌തതിന്‌ ശേഷം അപകടം നടന്നതു കൊണ്ടും ഇന്ധന ചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE