മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ

By Desk Reporter, Malabar News
Malabarnews_covid Kerala_2020 Nov 19
Representational image
Ajwa Travels

മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് തൃശൂർ ജില്ലയിൽ ഉറവിടം വ്യക്‌തമല്ലാത്ത 17 പേരിൽ മാത്രമായിരിക്കും കോവിഡ് ബാധ.

സമാനമായ സ്‌ഥിതിവിശേഷമാണ് മലപ്പുറത്തും. ജില്ലയിൽ ഇന്ന് രോഗ ബാധിതരായവരുടെ കണക്കുകൾ അനുസരിച്ച് ആകെ രോഗബാധിതർ 862 ആണ്. ഇതിൽ 836 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതായത് 96.98 ശതമാനവും ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന സമ്പർക്ക രോഗബാധയാണ്. ഒന്നുകൂടി വ്യക്‌തമാക്കിയാൽ ഉറവിടം വ്യക്‌തമല്ലാത്ത 26 പേരിൽ മാത്രമായി ജില്ലയിലെ രോഗബാധ കുറയുമായിരുന്നു.

ഉറവിടം വ്യക്‌തമല്ലാത്ത രോഗബാധ നിയന്ത്രിക്കൽ സാധ്യമായെന്നു വരില്ല. പക്ഷെ, ജാഗ്രതക്കുറവ് ഒന്ന് കൊണ്ടുമാത്രം സംഭവിക്കുന്നതാണ് സമ്പർക്ക രോഗബാധ.

Most Read: ‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE