ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോൺഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലാണ് മൽസരം. ദീർഘകാലമായി കോൺഗ്രസിന്റെ കൈവശമുള്ള ബാങ്കിന്റെ ഭരണസമിതിയും പാർട്ടി നേതൃത്വവും തമ്മിൽ ഏറെ നാളായി സംഘർഷത്തിലാണ്.

By Senior Reporter, Malabar News
Chevayur Bank Election 2024
Ajwa Travels

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ്.

ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പിന് സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലാണ് മൽസരം. ദീർഘകാലമായി കോൺഗ്രസിന്റെ കൈവശമുള്ള ബാങ്കിന്റെ ഭരണസമിതിയും പാർട്ടി നേതൃത്വവും തമ്മിൽ ഏറെ നാളായി സംഘർഷത്തിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംകെ രാഘവനെതിരെ ഭരണസമിതി നിലപാടെടുത്തതോടെ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കി. തുടർന്ന് സിപിഎം പിന്തുണയോടെ ഔദ്യോഗിക പക്ഷത്തിനെതിരെ വിമതപക്ഷം മൽസരിക്കുകയായിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പടെ വിമതർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി.

ഇതിനിടയിൽ കള്ളവോട്ട് ആരോപണവുമായി വോട്ടർമാരും രംഗത്തെത്തി. കള്ളവോട്ടിന് പിന്നിൽ നിലവിലെ ഭരണസമിതി ആണെന്നാണ് ആരോപണം. അതേസമയം, സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും രാവിലെ മുതൽ പോലീസിന് സുരക്ഷയിൽ പാളിച്ചയുണ്ടായി. സ്‌കൂൾ ഗേറ്റ് കവാടത്തിൽ സിപിഎം നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. രാവിലെ പത്തിന് തുടങ്ങിയ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല.

അസി. കമ്മീഷണർ എ ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് സന്നാഹം ഉണ്ടായെങ്കിലും വോട്ടർമാർക്ക് സ്‌കൂളിലേക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കിയില്ല. സംഘർഷം വർധിച്ചതോടെ പോലീസ് സേനയ്‌ക്ക് അകത്തും വിള്ളലുണ്ടെന്നാണ് റിപ്പോർട്. നോക്കിനിൽക്കാനാണെങ്കിൽ പോലീസ് സേനയെ പിരിച്ചുവിട്ട് സ്‌റ്റേഷൻ ഡ്യൂട്ടി ചെയ്യാമെന്ന് പോലീസുകാർ നിലപാടെടുത്തു.

ഒടുവിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇടപെട്ടു. സംഘർഷ മേഖലയിലെ പ്രവർത്തകരെ മാറ്റാൻ പോലീസിന് നിർദ്ദേശം നൽകി. തുടർന്ന് ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ ഒഴിപ്പിക്കുകയായിരുന്നു. അതേസമയം, സിപിഎം പ്രവർത്തകർക്ക് അനുകൂലമായി അസി. കമ്മീഷണർ എ ഉമേഷിന്റെ നിലപാടിനെ പോലീസ് ഉദ്യോഗസ്‌ഥരും കോൺഗ്രസ് പ്രവർത്തകരും ചോദ്യം ചെയ്‌തു.

സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേഹസം നൽകിയിട്ടും പ്രവർത്തകരെ മാറ്റുന്നതിൽ തടസമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു തിരിച്ചറിയൽ കാർഡ് വലിച്ചെറിഞ്ഞശേഷം ബലം പ്രയോഗിച്ചു പിടിച്ചുമാറ്റി. പോളിങ് തുടരുന്നുണ്ടെങ്കിലും വോട്ട് ചെയ്യാൻ പ്രവേശിക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണം.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE