കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിനായാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പളളിയിലെ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും. ശേഷം 5.30ന് അയർക്കുന്നത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധനം ചെയ്യും.
ഓഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തിൽ വീണ്ടും എത്തിയേക്കും. ആവേശോജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. മന്ത്രി വിഎൻ വാസവന്റെ മേൽനോട്ടത്തിലാണ് പ്രചാരണ പരിപാടികൾ. മറ്റു മന്ത്രിമാരും ജെയ്ക്കിന് വേണ്ടി മണ്ഡലത്തിലുണ്ട്. പികെ ശ്രീമതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മഹിളാ പ്രവർത്തകരുടെ ജാഥ മണ്ഡലത്തിൽ സംഘടിപ്പിച്ചിരുന്നു. ഏഴ് മൽസരാർഥികളുള്ള മണ്ഡലത്തിൽ ജെയ്ക്കും ചാണ്ടി ഉമ്മനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.
Most Read| സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്