സംസ്‌ഥാനത്ത്‌ ഇന്ന് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്

By Trainee Reporter, Malabar News
high temperature
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ചൂട് കൂടും. ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെയും താപനില കൂടാൻ സാധ്യതയുണ്ട്. സാധാരണ നിലയെക്കാൾ 3-5 വരെ കൂടുതലാണിത്.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനിലക്ക് സാധ്യതയുണ്ട്. സാധാരണ നിലയേക്കാൾ 3-4 ഡിഗ്രി കൂടുതലാണിത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ സൂചനകൾ. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Most Read| തിങ്കൾ തീരം തൊട്ട് ചന്ദ്രയാൻ-3; അഭിമാന നിമിഷത്തിൽ ഇന്ത്യ- ഐതിഹാസികമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE