ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഞായറാഴ്ച ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ഉമേഷ് തോമര്‍ അറിയിച്ചു. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് സുരേഷ് രാജെ, ബിപിജെ പ്രവര്ത്തകന് മോഹന്‍ സിംഗ് പരിഹര്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തി.
അതേസമയം തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജേക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ ബിജെപി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് ബിജെപിയും ചൂണ്ടിക്കാട്ടി.
മധ്യപ്രദേശില്‍ 28 അസംബ്ളി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
Read Also: അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍







































