ബീഹാറിൽ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം

By Syndicated , Malabar News
cpim mla ajay kumar
Ajwa Travels

പാറ്റ്ന: ബീഹാർ വിഭൂതിപൂരിലെ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം. ശനിയാഴ്‌ച രാത്രി 11 മണിയോടെ അജയ് കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്‌തിപൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി ജനൽചില്ലുകളും കെട്ടിടത്തിന്​ പുറത്തുണ്ടായിരുന്ന സ്‌കോർപിയോയും അടിച്ചു തകർത്തു. എംഎൽഎയുടെ അംഗരക്ഷകന്‍ അനിൽ കുമാറിനെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

മേയ്​ രണ്ടിനും അജയ് കുമാറിനെതിരെ ആക്രമണം ഉണ്ടായിരുന്നു. അക്രമികൾ എംഎൽഎയുടെ വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെയും പ്രതികളെ അറസ്‌റ്റ്​ ചെയ്‌തിട്ടില്ല. ഇരുകേസുകളിലും പോലീസ്​ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച്​ പാർട്ടി പ്രവർത്തകർ റോഡ്​ ഉപരോധിച്ചു.

Read also: ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE