അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ

By News Desk, Malabar News
BJP-VCK Clash
Ajwa Travels

മധുര: അംബേദ്‌കർ പ്രതിമയിൽ മാലയിട്ട് ആദരാമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും അണികളെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ അടിച്ചോടിച്ചു. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. മധുരയിലെ അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ എത്തിയപ്പോഴാണ് ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റത്.

അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിസികെ. എന്നാൽ, ബിജെപി പിൻമാറാൻ കൂട്ടാക്കിയില്ല. ഇതോടെ പ്രശ്‌നം സംഘർഷത്തിലേക്ക് നീങ്ങി. സ്‌ത്രീകൾ അടക്കമുള്ളവർ ബിജെപി സംഘത്തിൽ ഉണ്ടായിരുന്നു.

Also Read: ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE