ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 10 ആയി ഉയർന്നു. 40ഓളം ആളുകളെയാണ് ഇതുവരെ കാണാതായത്. നിലവിൽ പ്രദേശത്ത് കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അമർനാഥിൽ മേഘവിസ്ഫോടനം ഉണ്ടായത്. അമര്‍നാഥ് ഗുഹയ്ക്കു മുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് നിലവിൽ അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
മേഘവിസ്ഫോടനത്തെ തുടർന്ന് 10 പേർ മരണപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Read also: മാസ്റ്റർ പ്ളാൻ പദ്ധതികൾ സമയബന്ധിതമായി നടത്തണം; ആരോഗ്യമന്ത്രി