ഡെൽഹി: ഡെൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമായ സ്‌ഥിതിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കോവിഡ് വാക്‌സിൻ എടുത്തവരും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ലോക്ക്ഡൗണ്‍ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാനാവും എന്ന് കരുതുന്നില്ല.
ഡെൽഹിയിലെ ആശുപത്രി സംവിധാനങ്ങൾ തകര്‍ന്നാൽ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. നിലവിൽ ആശുപത്രികളിൽ രോഗികൾക്കായി ബെഡുകൾ ഒഴിവുണ്ട്. ആളുകൾ സ്വകാര്യ ആശുപത്രികളിലേക്കാണ് ഓടുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിൽ ഒരേസമയം ബെഡുകൾ ഒഴിവില്ലാത്ത ഒരു ഘട്ടം വന്നാൽ മാത്രമേ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കാനാവൂ;- കെജ്‌രിവാൾ വിശദീകരിച്ചു.
Read Also: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മാംഗോ ജ്യൂസിൽ കലർത്തി സ്വർണക്കടത്ത്