സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾക്ക് സ്‌റ്റേ

വീണാ വിജയനും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം സ്വീകരിച്ച് സൂക്ഷ്‌മപരിശോധന നടത്തി നമ്പറിട്ട ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് നോട്ടീസ് അയക്കാൻ സെഷൻസ് കോടതി നടപടി തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടൽ.

By Senior Reporter, Malabar News
High Court
Ajwa Travels

കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.

എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് രണ്ടുമാസത്തേക്ക് തുടർനടപടികൾ തടഞ്ഞ് ജസ്‌റ്റിസ്‌ ടിആർ രവിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്. വേനലവധിക്ക് ശേഷം കോടതി ചേരുമ്പോഴായിരിക്കും ഇനി ഹരജി പരിഗണിക്കുക. സിഎംആർഎൽ ആണ് സെഷൻസ് കോടതി തീരുമാനം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയെ സമീപിച്ചത്.

സിഎംആർഎൽ എംഡി ശശിധരൻ കർത്ത, വീണാ വിജയൻ, കമ്പനി ഉദ്യോഗസ്‌ഥർ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട് സമർപ്പിച്ചത്. വീണയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം സ്വീകരിച്ച് സൂക്ഷ്‌മപരിശോധന നടത്തി നമ്പറിട്ട ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് നോട്ടീസ് അയക്കാൻ സെഷൻസ് കോടതി നടപടി തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടൽ.

തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എക്‌സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിന് പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE