കോഴിക്കോട്: പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. പന്നൂര് സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്.
അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ജില്ലയില്‍ കനത്ത മഴയാണ് റിപ്പോർട് ചെയ്യുന്നത്, വിവിധയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം.
Most Read: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്സിൻ എടുക്കാൻ അനുമതി








































