കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക കൂടിയാണ്.
ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
Most Read| 41 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ്; പട്ടികയിൽ പാകിസ്‌ഥാനും