കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിനു പിന്നില്‍ യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, മലപ്പുറത്തെ വെല്‍ഫെയര്‍ പാര്‍ട്ടി സ്‌ഥാനാർഥിക്ക് ഒപ്പമുള്ള മുല്ലപ്പള്ളിയുടെ ഫോട്ടോയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അറിയാതെയാണ് അങ്ങനെ സംഭവിച്ചത് എന്നായിരുന്നു പ്രതികരണം. ഇക്കാര്യം തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ലെന്നും ഗുരുതരമായ വീഴ്‌ചയാണെന്നും പറഞ്ഞ മുല്ലപ്പള്ളി കോണ്‍ഗ്രസുമായി ആ സ്‌ഥാനാർഥിക്ക് യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ചു.
Read also: സ്വപ്‌നാ സുരേഷിന്റെ ശബ്‌ദരേഖ; പോലീസ് അന്വേഷണം പാതിവഴിയില്‍